വഖ്ഫ് ഭേദഗതി ബില്ലില്‍ രാജ്യവ്യാപക പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പോലിസ്

Update: 2025-04-04 11:12 GMT

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് ഇരു സഭകളിലും പാസാക്കിയതിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറുന്നത്. ഇന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ ശേഷമായിരുന്നു പ്രതിഷേധം കനത്തത്.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് വഖ്ഫ് ഭേദഗതി ബില്ലിനെതിരേ ഉണ്ടായത്. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ അധികൃതര്‍ ഗേറ്റ് അടക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പുതിയ ബില്ലിന്റെ കോപ്പി കത്തിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ പോലിസ് വിന്യാസം ശക്തമാക്കി. അഹമ്മദാബാദില്‍ മാത്രം, പ്രതിഷേധിച്ച 50 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഷഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പോലിസ് കര്‍ശന നടപടികളാണ് പ്രതിഷേധത്തിനെതിരേ സ്വീകരിക്കുന്നത്. അതേസമയം, വലിയ രീതിയിലുള്ള പ്രതിഷേധവുുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വിദ്യാര്‍ഥി സംഘടനകളും മറ്റു സംഘടനകളും വ്യക്തമാക്കി.




Tags:    

Similar News