വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ

Update: 2025-02-06 08:58 GMT
വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ

മലപ്പുറം: നിയമഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ഫെബ്രുവരി 4, 5 തിയ്യതികളില്‍ മലപ്പുറം മിനി ഊട്ടിയില്‍ നടന്ന ലീഡ്-2 നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖ്ഫ്ഭേദഗതി ആര്‍എസ്എസ് അജണ്ടയാണ്. മുസ് ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്തിത്വത്തിന്റെ അടിത്തറ ഇളക്കുകയും വഖ്ഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുളള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ പ്രതിലോമകരമായ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, കര്‍ണാടക സംസ്ഥാന പ്രസിഡന്റ്അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, മുന്‍ കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ. കെപി മുഹമ്മദ് ഷെരീഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പിആര്‍ സിയാദ്, പിപി റഫീഖ്, പികെ ഉസ്മാന്‍, കെകെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, എംഎം താഹിര്‍, മഞ്ജുഷ മാവിലാടം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News