കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയില്‍. മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അടക്കം രണ്ട് പേരാണ് പിടിയിലായത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രതികളുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് പോലിസ് പേര് വിവരങ്ങള്‍ പുറത്ത് വിടാത്തത്.
കേരള ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ എടിഎമ്മുകളില്‍ നിന്ന് വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയിരുന്നു. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 2.66 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പിന് ഉത്തരേന്ത്യന്‍ ബന്ധമുണ്ടെന്ന സൂചന പോലിസിന് ലഭിച്ചിരുന്നു.