തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രളയ സെസ്സ് ജൂലൈ മാസത്തോടെ അവസാനിക്കും. ചരക്ക് സേവന നികുതിയില്‍ ഒരു ശതമാനം സെസ്സാണ് ഈടാക്കിയിരുന്നത്. ജൂലൈ 2021 വരെയായിരുന്നു സെസ്സിന്റെ കാലാവധി.
2019 മെയ് മാസം മുതലാണ് പ്രളയ സെസ് ഈടാക്കാന്‍ തുടങ്ങിയത്. രണ്ട് വര്‍ഷത്തേക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ്സായി പിരിക്കാനാണ് 2019 ലെ ബജറ്റ് ശുപാര്‍ശ ചെയ്തത്. ഉല്‍പ്പനങ്ങളുടെ അഞ്ച് ശതമാനത്തിനു മേലുള്ള നികുതി സ്ലാബുകളിലാണ് സെസ് ഈടാക്കിയിരുന്നത്. സിനിമാ ടിക്കറ്റ്, റെയില്‍വേ അടക്കമുള്ള സേവനങ്ങള്‍ക്ക് ഈ സ്ലാബ് ബാധകമാക്കിയിരുന്നില്ല. ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.