കേരള ബജറ്റ് 2021: ചൈനീസ് മാതൃകയില്‍ പ്രാദേശിക വ്യവസായ ക്ലസ്റ്ററുകള്‍

Update: 2021-01-15 06:25 GMT

തിരുവനന്തപുരം: ചൈനയുടെ വ്യവസായകുതിപ്പില്‍ പ്രാദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന വ്യവസായ മാതൃക കേരളത്തിലും ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി. പ്രാദേശിക സര്‍ക്കാരുകളുടെ മുന്‍കയ്യില്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് വ്യവസായ സംരംഭക പദ്ധതികള്‍ക്ക് രൂപം നല്‍കുന്ന പദ്ധതിയായിരുന്നു ചൈനയിലെ ടൗണ്‍ ആന്റ് കണ്‍ട്രി എന്റര്‍പ്രൈസസ്്. ഇതേ മാതൃകയാണ് കേരളത്തിലും ആവിഷ്‌കരിക്കുന്നത്.

ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും വ്യവസായ ക്ലസ്റ്ററുകള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ള കേന്ദ്ര, സംസ്ഥാന സ്‌കീമുകളെ ഇതിനായി ഉപയോഗപ്പെടുത്തും. അവ സൂക്ഷ്മമായി പഠിച്ച് അതത് പ്രദേശത്തെ സാധ്യതകള്‍ക്കനുസരിച്ച് നടപ്പാക്കുകയും ചെയ്യും.

ഇതിനുവേണ്ടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ സ്ഥാപിക്കും, സംരംഭകര്‍ക്ക് പലിശ സബ്‌സിഡി നല്‍കും, ബ്ലോക്ക്, ജില്ലാ തലത്തില്‍ മാര്‍ക്കറ്റിങ് സംവിധാനമുണ്ടാക്കും. ഇതിനുള്ള പണം പ്ലാന്‍ഫണ്ടില്‍ നിന്നാണ് കണ്ടെത്തുക. 1000 പേര്‍ക്ക് 5 തൊഴിലാണ് സൃഷ്ടിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ ഏകോപന സമിതിക്ക് രൂപം നല്‍കും. കേന്ദ്രാവിഷ്‌കൃതപദ്ധതികളായ ഗ്രാമീണ, നഗര ഉപജീവന മിഷനുകളില്‍ നിന്ന് 225 കോടി ലഭ്യമാക്കും. റൂര്‍ബന്‍ മിഷനില്‍ നിന്ന് 50 കോടി സംരംഭകത്വ വികസനത്തിനായി ഉപയോഗപ്പെടുത്തും. വഴിയോര കച്ചവടക്കാര്‍ക്ക് ഐഡി കാര്‍ഡ്, പതിനായിരം രൂപവരെ ഏഴ് ശതമാനം പലിശയ്ക്ക് നല്‍കും.

Tags:    

Similar News