കേരള ബജറ്റ് 2021: ആരോഗ്യരംഗം ശക്തിപ്പെടുത്താനുള്ള നിരവധി ശുപാര്‍ശകള്‍

Update: 2021-01-15 04:34 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മികവ് ലോകം അംഗീകരിച്ചുവെന്ന പരാമര്‍ശത്തോടെ തുടങ്ങിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഈ രംഗം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. കൊവിഡ് കാലത്ത് സ്വീകരിച്ച നടപടികള്‍ ഐസക്ക് എണ്ണിപ്പറഞ്ഞു. ക്വാറന്റീന്‍ സംവിധാനങ്ങള്‍, ആരോഗ്യരംഗത്തെ സാമ്പത്തിക നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ നടപടിക്രമങ്ങളില്‍ ഇളവ് തുടങ്ങിയവ കൊവിഡ് പ്രതിരോധത്തെ സുഗമമാക്കി.

പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്താന്‍ ഈ ്ബജറ്റുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 221 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ പുതിയ തസ്തികള്‍ ആവശ്യമാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കും. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള തസ്തികകള്‍ മെഡിക്കല്‍ കോളജുകില്‍ സൃഷ്ടിക്കും. കിഫ്ബി വഴി മറ്റ് ആശുപത്രികളില്‍ സൃഷ്ടിച്ച സര്‍ജിക്കല്‍ വാര്‍ഡുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 2021-22 ല്‍ ആരോഗ്യരംഗത്ത് 4000 തസ്തികകള്‍ പുതുതായി അനുവദിക്കും. ഇവ ഏതൊക്കെ മേഖലകളില്‍ ഏതൊത്തെ തലത്തില്‍ വേണമെന്ന് ആരോഗ്യ വകുപ്പായിരിക്കും തീരുമാനിക്കുക. കൊവിഡുമായി ബന്ധപ്പെട്ട് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അത് സമയബന്ധിതമായി നടപ്പാക്കിയതായും ഐസക്ക് അറിയിച്ചു.

Tags:    

Similar News