തിരുവനന്തപുരം: പുതിയ ബജറ്റില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടുത്ത 5 വര്‍ഷത്തേയ്ക്ക് 50 ശതമാനം വാഹന നികുതി ഒഴിവാക്കി. പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതും പൂര്‍ണമായും പാലിയേറ്റീവ് ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങളെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കുമത്.
2014 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്തതും 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്കു പകരം 5 വര്‍ഷത്തെ നികുതി അടച്ച മോട്ടോര്‍ ക്യാബുകള്‍ക്കും ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകള്‍ക്കും നികുതിയും പലിശയും അടയ്ക്കാന്‍ ബാക്കിയുണ്ട്. ഈ കുടിശിക 2021 മാര്‍ച്ച് 31നകം 10 ദൈ്വ്വമാസ ഗഡുക്കളായി അടയ്ക്കുവാന്‍ അനുവദിക്കും.