തിരുവനന്തപുരം: അമിത പലിശയുടെയും മൊബൈല്‍ ആപ്പു വഴിയുള്ള വായ്പാതട്ടിപ്പിന്റെയും പശ്ചാത്തലത്തില്‍ കേരള വായ്പാ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. നിയമവകുപ്പുമായി ആലോചിച്ചായിരിക്കും അവസാന തീരുമാനമെടുക്കുക. നിയമവിരുദ്ധമായ രീതിയിലുള്ള പണമിടപാടുകള്‍ ഇല്ലാതാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാവും. കൂടാതെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും മൊബൈല്‍ ആപ്പുകളിലൂടെയും വായ്പ നല്‍കുന്ന പ്രവണതയെയും നിയന്ത്രിക്കും.
മൊബൈല്‍ ആപ്പുവഴി വായ്പ സ്വീകരിച്ച് പ്രതിസന്ധിയിലായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.