തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാക്കട, തളിപ്പറമ്പ് മാതൃകയില്‍ നീര്‍ത്തടവികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. ജനകീയാസൂത്രണ കാലം മുതല്‍ ഇതേ കുറിച്ച് നിരവധി കാലങ്ങളായി പറഞ്ഞുവരുന്നുണ്ടെങ്കിലും പദ്ധതികളായി നടപ്പാക്കാനായില്ല. പ്രകൃതി ദുരന്തങ്ങളും പ്രളവും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു.
തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ നീര്‍ത്തട വികസന റിപോര്‍ട്ടുകള്‍ നിലവിലുണ്ട്. ഇവ ഉപയോഗിച്ചായിരിക്കും പദ്ധതികള്‍ നടപ്പാക്കുക, കില, ലാന്‍ഡ് യൂസ് ബോര്‍ഡ്, ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, മണ്ണ്, ജല സംരക്ഷണ വകുപ്പ്, ജനസേചന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഈ അടിസ്ഥാന രേഖയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഭാവി നീര്‍ത്തടപദ്ധതികള്‍ക്ക് രൂപം നല്‍കുക.