കേരള ബജറ്റ് 2021: ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി; വര്‍ധിപ്പിക്കുന്നത് ഈ വര്‍ഷം രണ്ടാംതവണ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1600 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ ഏപ്രില്‍ മാസം മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും. നിലവില്‍ 1500 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.
പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും 2021 ജനുവരി മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. 1,400 രൂപയില്‍ നിന്നാണ് 1500 രൂപയാക്കിയത്. അതാണിപ്പോള്‍ 1600 രൂപയാക്കിയത്.
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 49.44 ലക്ഷം പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 10.88 ലക്ഷം പേരുമുണ്ട്. നവംബര്‍ മാസം തന്നെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നലിവിലുള്ളതിനാല്‍ ഉത്തരവ് നടപ്പാക്കാനായില്ല. സുരക്ഷാ പെന്‍ഷന്‍ ഇടത് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതുംമുന്നില്‍ കണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ 1600 രൂപയായി വര്‍ധിപ്പിച്ചത്.