തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്‌: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Update: 2024-04-20 10:34 GMT
തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല,  ആക്രമണമാണ്‌: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താന്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങള്‍ക്കും എതിര്‍ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ആക്രമണങ്ങള്‍ താന്‍ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്ഭവന് കിട്ടേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങള്‍ ഒക്കെ മാധ്യമങ്ങള്‍ തന്നെ റിപോര്‍ട്ട് ചെയ്തതാണ്. പ്രധാനമന്ത്രിയെ താന്‍ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. പക്ഷെ രാഷ്ട്രപതിക്ക് എല്ലാ മാസവും റിപോര്‍ട്ട് നല്‍കുന്നുണ്ട്. ആ റിപോര്‍ട്ടില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

Tags:    

Similar News