തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. രാവിലെ എട്ടു മുതല്‍ ഒരു മണിവരെയാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
രാവിലെ മുതലുള്ള സമയം കുട്ടികള്‍ക്ക് മാനസികോര്‍ജ്ജം കൂടുതലായിരിക്കുമെന്നതുകൊണ്ടാണ് ഈ സമയം നിര്‍ദേശിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
ഒരു മണിക്കുശേഷം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കുകയും വേണം.
അധ്യാപക പരിശീലനത്തിനായി അഞ്ച് വര്‍ഷ കോഴ്സാണ് മറ്റൊരു ശുപാര്‍ശ.