ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റു; രണ്ടാമത്തെ കിഡ്‌നിയും പോയതോടെ ജീവിതം ഡയാലിസിസിലൂടെ
ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങാതായതോടെ അവ കടുത്ത അണുബാധയ്ക്ക് കാരണമാവുകയായിരുന്നു.
ബീജിങ്: ആപ്പിളിന്റെ പുതിയ മോഡല്‍ ഐ ഫോണ്‍ വാങ്ങാനായി കിഡ്‌നി വില്‍പ്പന നടത്തിയ യുവാവിന്റെ ജീവന്‍ നിലനില്‍ക്കുന്നത് നിത്യവുമുള്ള ഡയാലിസിസിലൂടെ. വാങ് ഷാങ്കുന്‍ എന്ന ചൈന സ്വദേശിയാണ് ഒരു ഐ ഫോണിനു വേണ്ടി ജീവിതം തുലച്ചത്. 2011ലാണ് അന്ന് 17 വയസുള്ള വാങ് ഷാങ്കുന്‍ പുതിയ ഐ ഫോണ്‍ വാങ്ങാനായി ഒരു കിഡ്‌നി വില്‍പ്പന നടത്തിയത്.
ഓണ്‍ലൈന്‍ ചാറ്റ് റൂം വഴിയാണ് യുവാവ് അവയവ വില്‍പ്പനയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങാതായതോടെ അവ കടുത്ത അണുബാധയ്ക്ക് കാരണമാവുകയായിരുന്നു. അനുബാധ വ്യാപിച്ചതോടെ രണ്ടാമത്തെ കിഡ്‌നി തകരാറിലായി. ഇപ്പോള്‍ ദിവസവും ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയിലാണ് ഷാങ്കുന്‍.