മാളഃ കേന്ദ്ര സര്‍ക്കാരിന്റെ കര്ഷദ്രോഹബില്ല് പിന്വലിക്കണമെന്നാവശ്യപെട്ടുകൊണ്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അന്നമനടയില്‍ കാര്‍ഷിക ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കല്‍ സെക്രട്ടറി കെ പി സലി, ടി കെ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. ഒ സി രവി, വി എസ് ഷംനു തുടങ്ങിയവര്‍ നേതൃത്വം നല്കി.