മോദി ഭരണത്തില്‍ ബലാല്‍സംഗികള്‍ക്ക് അച്ചാ ദിന്‍: കെകെ റൈഹാനത്ത്
ബല്‍ക്കീസ് ബാനു നീതി നിഷേധത്തിന്റെ നിര്‍വചിക്കാനാവാത്ത ഇര' എന്ന തലക്കെട്ടില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍
തിരുവനന്തപുരം: മോദി ഭരണത്തിന്‍ കീഴില്‍ ബലാല്‍സംഗികള്‍ക്കും മനുഷ്യപിശാചുകള്‍ക്കും അച്ചാ ദിന്‍ ആയതിന്റെ തെളിവാണ് ബല്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ മോചനമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. ' ബല്‍ക്കീസ് ബാനു നീതി നിഷേധത്തിന്റെ നിര്‍വചിക്കാനാവാത്ത ഇര' എന്ന തലക്കെട്ടില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മനുസ്മൃതി കൈയാളുന്നവരില്‍ നിന്ന് സ്ത്രീ സുരക്ഷിതത്വം ഭീഷണി നേരിടുകയാണ്. ഈ അനീതികള്‍ക്കെതിരെ നീതി പുനര്‍ജനിക്കുക തന്നെ ചെയ്യുമെന്നും അതിനായി സ്ത്രീകളും കുട്ടികളും രംഗത്തുവരണമെന്നും കെ കെ റൈഹാനത്ത് അഭ്യര്‍ഥിച്ചു.
സാമൂഹിക പ്രവര്‍ത്തക അഡ്വ. കെ നന്ദിനി, വനിതാ ലീഗ് സംസ്ഥാന ഖജാന്‍ജി സീമ യഹിയ, ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധി സുലേഖ മാഹീന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ആമിന സജീവ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സമിതിയംഗവും സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. സിമി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, ബാബിയ ശരീഫ്, കെ ലസിത അസീസ് സംസാരിച്ചു.