കെ എം ബഷീര്‍ അനുസ്മരണം ആഗസ്റ്റ് 3ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍

Update: 2020-08-02 14:25 GMT
കെ എം ബഷീര്‍ അനുസ്മരണം ആഗസ്റ്റ് 3ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തന്‍ കെ എം ബഷീറിന്റെ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചേരുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. ബഷീര്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന ആഗസ്റ്റ് 3 നാണ് പത്രപ്രവര്‍ത്തക യൂണിയനും തിരുവനന്തപുരം പ്രസ് ക്ലബ്ബും ചേര്‍ന്ന് അനുസ്മരണം സംഘടിപ്പിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പരിപാടി നടത്തുകയെന്ന് ജില്ലാ കമ്മിറ്റിയ്ക്കു വേണ്ടി സുരേഷ് വെള്ളിമംഗലം, ബി അഭിജിത്, സാബഌ തോമസ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. 

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വണ്ടിയോടിച്ച് ഉണ്ടായ അപകടത്തിലാണ് ബഷീര്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ശ്രീറാം കസ്റ്റഡിയിലായെങ്കിലും  സര്‍ക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിയെ തന്ത്രപൂര്‍വ്വം രക്ഷിക്കുകയായിരുന്നു.

Tags:    

Similar News