കൊച്ചി മെട്രോ സ്‌റ്റേഷന്‍: പാര്‍ക്കിംഗിന് നൂതന സംവിധാനം വരുന്നു

Update: 2021-12-23 03:51 GMT

കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗിന് സമഗ്രസംവിധാനം വരുന്നു. ക്യാമറ ടെക്‌നോളജിയുടെയും സെന്‍സറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെതന്നെ സുരക്ഷിതവും ആനായാസവുമായി പാര്‍ക്കിംഗിന് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവര്‍ഷം മെയ് മാേേസത്താടെ സജ്ജമാകും. പുതിയ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് സ്‌റ്റേഷനുകള്‍ ഒഴികെ ബാക്കി എല്ലാ മെട്രോസ്‌റ്റേഷനുകളിലും പാര്‍ക്കിംഗ് 25 ാം തിയതി മുതല്‍ സൗജന്യമായിരിക്കും. 

പാര്‍ക്കിംഗിന് ഏറെ തിരക്ക് അനുഭവപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സഹായം അത്യാവശ്യമായ ആലുവ, ഇടപ്പള്ളി, എം.ജി റോഡ് , കളമശേരി, കുസാറ്റ് സ്‌റ്റേഷനുകളില്‍ മാത്രം പാര്‍ക്കിംഗിന് നാമമാത്രമായ ചാര്‍ജ് ഈടാക്കും. 25 ാം തിയതി മുതല്‍ ഈ അഞ്ചുസ്‌റ്റേഷനുകളില്‍ മാത്രം മെട്രോ യാത്രക്കാരുടെ കാറിന് ദിവസം 10 രൂപയും ബൈക്കിന് അഞ്ച് രൂപയുമായിരിക്കും പാര്‍ക്കിംഗ് ഫീസ്്. യാത്രക്കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് മെട്രോ ട്രയിന്‍ ടിക്കറ്റ് കാണിക്കണം. യാത്രക്കാരല്ലാത്തവരുടെ കാറിന് ആദ്യ രണ്ട് മണിക്കൂറില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 15 രൂപയുമായിരിക്കും ഫീസ്. ബൈക്കിന് ആദ്യ രണ്ട് മണിക്കൂറില്‍ 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ചുരൂപ വീതവുമായിരിക്കും ഫീസ്. 


Tags:    

Similar News