കൊച്ചി മെട്രോ വികസിപ്പിക്കും; തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യമാക്കും; ഗതാഗത വികസനത്തിന് പദ്ധതികള്‍
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ഥ്യമാക്കുമെന്നും ധനമന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സംസ്ഥാന ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിക്കായി 1000 കോടി രൂപ നീക്കിവച്ചു. ഉള്‍നാടന്‍ ജലഗതാഗതത്തിന് 500 കോടി വകയിരുത്തി. കോവളം- നീലേശ്വരം ജയപതാകയ്ക്കായി ബജറ്റില്‍ നീക്കിവെച്ചു. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.