സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം കേന്ദ്ര അവഗണന: കെ എന്‍ ബാലഗോപാല്‍

Update: 2025-02-07 05:28 GMT
സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം കേന്ദ്ര അവഗണന: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമ്മീഷന്‍ തുടര്‍ച്ചയായി ഗ്രാന്റ് വെട്ടിക്കുറക്കുന്നതും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതും സാമ്പത്തികമായി കേരളത്തെ തളര്‍ത്തുന്ന നടപടിയാണെന്നും അദ്ദേഹമ പറഞ്ഞു.

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ പുനരധിവാസത്തിനും കേന്ദ്രം സഹായം നല്‍കിയില്ല. കടമെടുക്കാന്‍ സംസ്ഥാനത്തിനു അനുവദനീയമായ പരിധിപോലും കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

Tags:    

Similar News