ബജറ്റില്‍ വയനാടിന് പ്രത്യേക പരിഗണന, പ്ലാന്‍ ബി ജനങ്ങള്‍ ഏറ്റെടുത്തു: കെ എന്‍ ബാലഗോപാല്‍

കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്നും ധനമന്ത്രി

Update: 2025-02-04 05:33 GMT
ബജറ്റില്‍ വയനാടിന് പ്രത്യേക പരിഗണന, പ്ലാന്‍ ബി ജനങ്ങള്‍ ഏറ്റെടുത്തു: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ടാവുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്‍ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും നികുതിയേതര വരുമാനം കൂട്ടാന്‍ ബജറ്റില്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ കുറവ് വന്നിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, പദ്ധതി വിഹിതം വെട്ടി കുറയ്ക്കല്‍ മാത്രമായിരുന്നില്ല പ്ലാന്‍ ബിയെന്നും കേന്ദ്ര അവഗണനയ്ക്ക് എതിരായ ജനകീയ പ്രതിരോധവും പ്ലാന്‍ ബി ആണെന്നും വ്യക്തമാക്കി. ഒരു പരിധി വരെ സര്‍ക്കാറിന് ഇക്കാര്യങ്ങളില്‍ വിജയിക്കാനായി എന്നും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.

Tags:    

Similar News