കോടഞ്ചേരി മിശ്രവിവാഹം: ജോര്‍ജ് എം തോമസിനെതിരേ നടപടിക്ക് സാധ്യത

Update: 2022-04-19 06:29 GMT

തിരുവനന്തപുരം: മുസ് ലിമായ സിപിഎം പ്രാദേശിക നേതാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദായി ചിത്രീകരിച്ച കോഴിക്കോട്ടെ സിപിഎം നേതാവ് ജോര്‍ജ് എം തോമസിനെതിരേ നടപടിക്ക് സാധ്യത. പാര്‍ട്ടി സംസ്ഥാന സമിതിയാണ് പ്രശ്‌നം പരിശോധിച്ച് നടപടി ശുപാര്‍ശ ചെയ്യുക.

കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഈ പ്രശ്‌ന ചര്‍ച്ച ചെയ്തിരുന്നെങ്കിലും തീരുമാനം സംസ്ഥാന സമിതിക്ക് വിടുകയായിരുന്നു.

ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹത്തെയാണ് സിപിഎമ്മിന്റെ പ്രമുഖ നേതാവായ ജോര്‍ജ് എം തോമസ് ലൗജിഹാദായി ചിത്രീകരിച്ചത്. ഇത് സിപിഎമ്മിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കി.

പ്രണയബന്ധമുണ്ടെങ്കിര്‍ വിവാഹം കഴിക്കും മുമ്പ് പാര്‍ട്ടി അനുമതി തേടണമെന്നാണ് പതിവെന്ന് ജോര്‍ജ് എം തോമസ് വിശദീകരിച്ചു. ഷിജിന്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ആരോപിച്ചു.

പാര്‍ട്ടി പ്രതിസന്ധിയിലാതോടെ ജോര്‍ജിന്റെ അഭിപ്രായം നാക്ക് പിഴയാണെന്ന് പറഞ്ഞ് കോഴിക്കോട് ജില്ലാ സെക്രട്ടറി രംഗത്തുന്നിരുന്നു.

കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഇന്ന് പരിഗണിച്ചിരുന്നു. ജോയ്‌സ്‌നയ്ക്ക് ഭര്‍ത്താവിനൊപ്പം പോകാമെന്നായിരുന്നു വിധി.

Tags:    

Similar News