കൂടത്തായി കേസില്‍ നാലാം പ്രതി മനോജ് കുമാറിനെ അറസ്റ്റ് ചെയ്തു
വ്യാജരേഖ ചമക്കല്‍, വഞ്ചന, വ്യാജരേഖ ഒര്‍ജിനലായി ഉയോഗിക്കല്‍ 465, 468, 471 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
പയ്യോളി: കൂടത്തായി കൊലപാതക പരമ്പരയില്‍ വ്യാജരേഖ ചമച്ച കേസില്‍ നാലാംപ്രതി പൂളക്കോട് കട്ടാങ്ങല്‍ ചൈത്രം വീട്ടില്‍ മനോജ് കുമാര്‍ ( 48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫിസില്‍ വിളിച്ച് വരുത്തി ചേദ്യം ചെയ്യലിനു ശേഷം വൈകിട്ട് ആറ് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജരേഖ ചമക്കല്‍, വഞ്ചന, വ്യാജരേഖ ഒര്‍ജിനലായി ഉയോഗിക്കല്‍ 465, 468, 471 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം ജോസഫിന്റെ സ്വത്ത് കൈക്കലാക്കാന്‍ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതിനാണ് മനോജ് കുമാര്‍ അറസ്റ്റിലായത്. വ്യാജ ഒസ്യത്തില്‍ രണ്ടാമനായി സുഹൃത്ത് മഹേഷിന്റെ പേര് എഴുതി ഒപ്പിട്ടതും മനോജായിരുന്നന്ന് െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി പി ഹരിദാസ് പറഞ്ഞു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ഇതില്‍ മഹേഷിന്റെ ഒപ്പിട്ടത് താന്‍ തന്നയാണന്ന് മനോജ് സമ്മതിക്കുകയായിരുന്നു.
മുന്‍ വാര്‍ഡ് മെമ്പറും സിപിഎം ലോക്കല്‍ സിക്രട്ടറിയുമായിരുന്ന ഇയാളെ സംഭവത്തിനു ശേഷം പാര്‍ട്ടി സസ്പന്റ് ചെയ്തിരുന്നു.