കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനി ഗ്രൂപ്പുകളെ പ്രോല്‍സാഹിപ്പിക്കില്ല: കൊടിക്കുന്നില്‍
തിരുവനന്തപുരം: ഗ്രൂപ്പുകളെ ഇനി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രോല്‍സാഹിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കൊടുക്കുന്നില്‍ സുരേഷ് എംപി. ഈ യാഥാര്‍ഥ്യം നേതാക്കള്‍ ഉള്‍ക്കൊള്ളണം. പുനസംഘടനയില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കോണ്‍ഗ്രസ് പുനസംഘടനയില്‍ എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ ഇടപെട്ടിട്ടില്ലെന്നും കൊടിക്കുന്നില്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.