കോങ്ങാട് സമ്പൂര്‍ണ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേറ്റഡ് ഗ്രാമപഞ്ചായത്തായി; നേട്ടം കൈവരിച്ചത് മാരത്തോണ്‍ മെഗാ വാക്‌സിനേഷനിലൂടെ
പാലക്കാട്: കോങ്ങാട് സമ്പൂര്‍ണ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേറ്റഡ് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നടത്തി. കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ 23752 പേര്‍ക്ക് നല്‍കിയാണ് പ്രഖ്യാപനം പൂര്‍ത്തിയായി. കോങ്ങാട് ഗ്രാമപഞ്ചായത്തിനു നേതൃത്വം നല്‍കുന്ന ഭരണ സമിതിയെയും കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരെയും വളണ്ടിയര്‍മാരെയും എം.എല്‍.എ. പ്രത്യേകം അഭിനന്ദിച്ചു.കോങ്ങാട് ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചത് .
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയാണ് യജ്ഞം പൂര്‍ത്തീകരിച്ചത്. ക്യാമ്പില്‍ 2214 പേരാണ് പങ്കെടുത്തത്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി റീത്ത, കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. ആര്‍. ലീനാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എ. പ്രശാന്ത്, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ബിന്ദു , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി. ശശിധരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍കുട്ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപിനാഥ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിസി മോന്‍ തോമസ്സ്, ആരോഗ്യ പ്രവര്‍ത്തകരായ ശാന്ത കെ, ടി.കെ വത്സ എന്നിവര്‍ സംസാരിച്ചു.