റാഗിങ്: പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ; കോട്ടയം സിഎംഎസ് കോളജില്‍ പരീക്ഷകള്‍ തടസ്സപ്പെടുത്തി

സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരീക്ഷകള്‍ തടസ്സപ്പെടുത്തുകയായിരുന്നു. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം കോളജില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Update: 2019-03-19 10:43 GMT

കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികളും കോളജ് മാനേജ്‌മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ തടസ്സപ്പെട്ടു. എംജി സര്‍വകലാശാലയുടെ ബിരുദ പരീക്ഷകളാണ് തടസ്സപ്പെട്ടത്. റാഗിങ്ങ് പരാതിയെ തുടര്‍ന്ന് കോളജില്‍ നിന്നും പുറത്താക്കിയ രണ്ടു വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാവിലെ രംഗത്ത് എത്തിയിരുന്നു.

എന്നാല്‍, അച്ചടക്ക നടപടിയെടുത്ത ഇവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നു കോളജ് മാനേജ്‌മെന്റും നിലപാടെടുത്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരീക്ഷകള്‍ തടസ്സപ്പെടുത്തുകയായിരുന്നു. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം കോളജില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Tags:    

Similar News