കോവിഡ് ബാധിതന്റെ സംസ്‌കാരം നടത്താന്‍ അനുവദിക്കാത്ത കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ജനാധിപത്യ കേരളത്തിന് അപമാനം: എസ്ഡിപിഐ
ശ്മശാനത്തില്‍ അടയ്ക്കാന്‍തീരുമാനിച്ചപ്പോള്‍ ബിജെപി ജില്ലാ ഭാരവാഹി കൂടിയായ സ്ഥലത്തെ ബിജെപി കൗണ്‍സിലര്‍ ഹരി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയും സമൂഹത്തില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കി പ്രശ്‌നമുണ്ടാക്കുകയുമായിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോട്ടയം: ബിജെപിക്കു മുമ്പില്‍ മുട്ടുമടക്കി കോട്ടയം മുട്ടമ്പലത്തെ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കാത്ത കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. ശ്മശാനത്തില്‍ അടയ്ക്കാന്‍തീരുമാനിച്ചപ്പോള്‍ ബിജെപി ജില്ലാ ഭാരവാഹി കൂടിയായ സ്ഥലത്തെ ബിജെപി കൗണ്‍സിലര്‍ ഹരി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയും സമൂഹത്തില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കി പ്രശ്‌നമുണ്ടാക്കുകയുമായിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മൃതദേഹം അവിടെ അടയ്ക്കാനാവില്ലെന്ന തീരുമാനമെടുത്ത
കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നടപടി ജനാധിപത്യ സംസ്‌ക്കാര സമ്പന്ന കേരളത്തിന് തീര്‍ത്തും അപമാനമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് അഭിപ്രായപ്പെട്ടു. ഇതിനെ സംബന്ധിച്ച് അടിയന്തര തീരുമാനം അധികാരികള്‍ എടുക്കാത്ത പക്ഷം ജനാതിപത്യ കേരളത്തോട് മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.