കോഴിക്കോട്: രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം കോഴിക്കോട് വീണ്ടും നീപ സ്ഥിരീകരിച്ചതായി സൂചന. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസ്സുകാരനാണ് രോഗലക്ഷണങ്ങളുള്ളത്. മസ്തിഷ്‌ക ജ്വരവും ഛര്‍ദിയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സാംപിള്‍ പുനെയിലേക്ക് വിദഗ്ധ പരിശോധനക്ക് അയച്ചപ്പോഴാണ് രോഗബാധ അറിഞ്ഞതെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു. നീപ സ്ഥിരീകരിച്ചതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയോ ജില്ല ഭരണകൂടത്തിന്റെയോ വിശദീകരണം പുറത്തുവന്നിട്ടില്ല.
2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നീപ റിപോര്‍ട്ട് ചെയ്തത്. വൈറസ് ബാധയെത്തുടര്‍ന്ന് 17 പേരാണ് അന്ന് മരണപ്പെട്ടത്.