സൗദിയില്‍ 50 വനിതാ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു

ശരീഅത്തിലും നിയമത്തിലും അവഗാഹമുള്ളവരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായി നിയമിക്കുന്നത്.

Update: 2020-06-02 16:06 GMT

റിയാദ്:ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യ 50 സ്ത്രീകളെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായി നിയമിക്കും.തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.

50 വനിതകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. റിയാദിലെ പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനത്ത് ഇവര്‍ക്കുള്ള പരീശീലനം ആരംഭിച്ചു. സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെയ്ഖ് സഊദ് അല്‍ മുജാബ്, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെയ്ഖ് ഷഹലാന്‍ ബിന്‍ റജീഅ് ബിന്‍ ഷഹലാന്‍, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നിയോഗിച്ചിട്ടുള്ള എല്ലാ ജോലികളിലും സൗദി സ്ത്രീകള്‍ തങ്ങളുടെ കാര്യക്ഷമതയും കഴിവും തെളിയിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് സഊദ് അല്‍ മുജാബ് പറഞ്ഞു. ആദ്യ ബാച്ചാണ് ഇതെന്നും കൂടുതല്‍ പേരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്തിലും നിയമത്തിലും അവഗാഹമുള്ളവരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായി നിയമിക്കുന്നത്. ക്രിമിനോളജിയില്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്സും ഫോറന്‍സിക് മേഖലയെ കുറിച്ചുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുമെന്നും ഷെയ്ഖ് സഊദ് അല്‍ മുജാബ് പറഞ്ഞു.


Tags:    

Similar News