കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടാഴി സ്വദേശി ലിനുമോള്‍ ആണ് മരിച്ചത്. ഭര്‍ത്താവ് എല്‍ദോസിന് പരിക്കേറ്റു. പന്തളം പൊലിസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം.
സ്‌കൂട്ടറിനെ മറികടക്കവേ ബസ് സ്‌കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് സ്‌കൂട്ടറില്‍ തട്ടിയത്. ഇതിനേ തുടര്‍ന്ന് ലിനു മോള്‍ സ്‌കൂട്ടറില്‍ നിന്നും വലതുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.