മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

Update: 2024-05-18 14:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പുതിയ കണ്ടെത്തല്‍. പോലിസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയില്‍ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News