പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചതായി പരാതി

Update: 2022-12-21 07:50 GMT

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പൂവാര്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ മര്‍ദ്ദിച്ചതെന്നാരോപിച്ചാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. ഇന്ന് രാവിലെ പൂവാര്‍ ഡിപ്പോയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പൂവാറില്‍ ക്രിസ്മസ് ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ഥി.

യൂനിഫോമില്‍ അല്ലാതെയെത്തിയ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് കണ്ട കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇയാള്‍ ഷാനുവിന്റെ ഷര്‍ട്ട് കീറിയെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പൂവാര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിവരികെയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചതിന് ശേഷം മാത്രമേ കാരണമെന്താണെന്ന് പറയാന്‍ കഴിയൂവെന്ന് പൂവാര്‍ പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടികളെ ശല്യം ചെയ്തതിനാണ് കുട്ടിയെ പിടിച്ചുനിര്‍ത്തിയതെന്നാണ് സുനില്‍കുമാര്‍ പറയുന്നത്.

Tags:    

Similar News