ഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥി അവസരവാദിയാണെന്ന് പറഞ്ഞതില്‍ ഇപിയെ അഭിനന്ദിക്കുന്നുവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു
കണ്ണൂര്‍: സിപിഎം നേതാവ് ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കെ സുധാകരന് എംപി. പിണറായിക്ക് കാലം നല്കിയ മറുപടിയാണ് ഇ പി എന്നായിരുന്നു സുധാകരന് പറഞ്ഞത്.വളരെ മാന്യമായി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ഡിസി ബുക്സ്. അവരെ അവിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കില്ലെന്നും ഇപി ജയരാജന്റെയും സിപിഎമ്മിന്റെയു പ്രതികരണം രണ്ട് വഴിക്കാണെന്നും സുധാകരന് പറഞ്ഞു. പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥി അവസരവാദിയാണെന്ന് പറഞ്ഞതില്‍ ഇപിയെ അഭിനന്ദിക്കുന്നുവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.