യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ അബിന്‍ വര്‍ക്കിക്ക് പരിക്ക്; പോലിസുകാരെ വ്യക്തിപരമായി നേരിടുമെന്ന് കെ സുധാകരന്‍

Update: 2024-09-05 10:30 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. അബിന്‍ വര്‍ക്കിയെ പോലിസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. അബിനെ തല്ലിയ എസ് ഐ ജിജുവിനെ സ്ഥലത്ത് നിന്നു മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

    മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ എഴുതവണയാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്ഥലത്തെത്തി. പട്ടാളം വന്നാലും തങ്ങള്‍ പിറകോട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച പോലിസുകാരെ വ്യക്തിപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞഉ. അബിന്‍ വര്‍ക്കിയെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News