സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കാനുള്ള തീരുമാനവുമായി കുവൈത്ത്

Update: 2021-09-16 04:27 GMT

കുവൈത്ത് സിറ്റി: ചെലവു കുറക്കല്‍ പദ്ധതിയുടെ ഭാഗമായി ചില വകുപ്പുകളിലെ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കാന്‍ കുവൈത്ത് ഗവണ്‍മെന്റ് തീരുമാനം. ആദ്യ പടിയായി കോംപറ്റീഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ജീവനക്കാരുടെ വേതനം 30 മുതല്‍ 50 ശതമാനം വരെ വെട്ടിക്കുറക്കുന്നതിന് അതോറിറ്റിയുമായി ധനമന്ത്രാലായം ധാരണയിലെത്തി. കുവൈത്ത് ഗവണ്‍മെന്റ് പിന്തുടരുന്ന ചെലവ് വെട്ടിച്ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. അതോറിറ്റി ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തുകളയാനും ധാരണയിലെത്തിയിട്ടുണ്ട്.


സര്‍ക്കാര്‍ ചിലവില്‍ മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടുന്നതിന് ജീവനക്കാരെ വിദേശങ്ങളിലേക്ക് അയക്കുന്ന സംവിധാനം നിര്‍ത്തിവെക്കാനും തീരുമാനിച്ചു. കുവൈത്ത് മന്ത്രിസഭ നിര്‍ണയിച്ച അനുപാതത്തില്‍ ചിലവുകള്‍ വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതി ധന, വാണിജ്യ, വ്യവസായ, ആരോഗ്യ, പൊതുമരാമത്ത് മന്ത്രാലയങ്ങള്‍ അടക്കം ഏതാനും മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.




Tags:    

Similar News