യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേലിന്റ പ്രചാരണങ്ങളെ അപലപിച്ച് കുവൈത്ത്

യു എന്‍ മേധാവിയെ വ്യക്തിത്വരഹിതനായി ഇസ്രായേല്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു

Update: 2024-10-05 10:48 GMT
യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേലിന്റ പ്രചാരണങ്ങളെ അപലപിച്ച് കുവൈത്ത്

കുവൈത്ത്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേല്‍ സര്‍ക്കാറിന്റെ പ്രചാരണങ്ങളെ അപലപിച്ച് കുവൈത്ത്. യു എന്‍ മേധാവിയെ വ്യക്തിത്വരഹിതനായി ഇസ്രായേല്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ ഗുട്ടെറസിന്റെ പങ്ക് വളരെ വലുതാണെന്നും ഇത്തരം പ്രചരണങ്ങള്‍ വില പോവില്ലെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

അതേസമയം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഗുട്ടെറസിന്റെ സുപ്രധാനമായ പങ്കിനെ കുവൈത്ത് അഭിനന്ദിച്ചു.







Tags:    

Similar News