കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതില്‍ 59 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 743 ആയി. ആകെ 105 പേര്‍ രോഗമുക്തരായി. ബാക്കി 637 പേരാണ് ചികില്‍സയിലുള്ളത്. 23 പേര് തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്. ഒരു മരണമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യതിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം മുതല്‍ വിദേശികള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ശുവെയ്ക്, മഹ്ബൂല എന്നിവിടങ്ങളില്‍ ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍ വൈകുന്നേരം 5 മണിമുതല്‍ രാവിലെ 6 മണിവരെ കര്‍ഫ്യൂ നിലവിലുണ്ട്.