കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവേചനം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

Update: 2020-10-28 16:20 GMT

ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സമീപിച്ച ചില മാധ്യമപ്രവര്‍ത്തകരോട് വിവേചനം കാണിക്കുകയും തടയുകയും ചെയത സംഭവത്തില്‍ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി ചാനലുകളിലെ ദൃശ്യമാധ്യമപ്രവര്‍ത്തകരെയാണ് വി മുരളീധരന്റെ വസതിയിലേക്ക് കയറാന്‍ അനുവദിക്കാതിരുന്നത്. അകത്തേയ്ക്കു പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കു മടങ്ങിപ്പോവേണ്ടി വന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്തു.

    വി.മുരളീധരന്റെ വസതിയില്‍ നിന്നുണ്ടായ വിവേചനപരമായ സമീപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം, ഇക്കാര്യം ചൂണ്ടിക്കാട്ടി  മന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.

Tags:    

Similar News