ഭൂമി തട്ടിപ്പ് തുടരുന്നു; അയോധ്യ ബിജെപി മേയറുടെ മരുമകന്‍ 20 ലക്ഷം രൂപക്കു വാങ്ങിയ ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് വിറ്റത് 2.5 കോടിക്ക്
അയോധ്യ: അയോധ്യയിലെ രം മന്ദിര്‍ ട്രസ്റ്റിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന തട്ടിപ്പ് തുടരുന്നു. ഇത്തവണ അയോധ്യ മേയറും മരുമകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 890 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമി ചെറിയ വിലക്ക് വാങ്ങി കൂടിയ വിലക്ക് വിറ്റഴിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ന്യൂസ് ലോണ്‍ട്രിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 20 ലക്ഷം രൂപക്ക് വാങ്ങിയ ഭൂമി 20 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. അതുസംബന്ധിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്.
രേഖയനുസരിച്ച് ദേവേന്ദ്ര പ്രസാദാചാര്യ എന്ന സന്യാസിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഭൂമി ഫെബ്രുവരി 20നാണ് ദീപക് നാരായണ്‍ എന്നയാള്‍ വാങ്ങിയത്. 20 ലക്ഷം രൂപയാണ് വില കാണിച്ചിരിക്കുന്നത്.
അയോധ്യ മേയറായ ഋഷികേശ് ഉപാധ്യായയുടെ മരുമകനാണ് ദീപക് നാരായണ്‍. സന്യാസിയില്‍ നിന്ന് വാങ്ങിയ ഇതേ ഭൂമി നാരായണ്‍ മെയ് 11ന്, അതായത് മൂന്ന് മാസത്തിനുശേഷം രം ജന്മഭൂമി ട്രസ്റ്റിന് വിറ്റു. ഇതിന് 2.5 കോടി രൂപ നല്‍കിയതായാണ് രേഖകളില്‍ കാണുന്നത്. രാം ജന്മഭൂമി ക്ഷേത്ര നിര്‍മാണം നോക്കിനടത്തുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രസ്റ്റാണ് രാം ജന്മഭൂമി ട്രസ്റ്റ്.
അതേസമയം പ്രാദേശിക അധികാരികളുടെ കണക്കുപ്രകാരം കുറഞ്ഞത് 35.6 ലക്ഷം രൂപക്കാണ് വില്‍ക്കേണ്ടത്. അയോധ്യയിലെ ഹവേലി അവധില്‍ കോട്ട് രാമംചന്ദ്രയിലെ ഭൂമിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
യുപി സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റിഡ്രസ്സല്‍ സിസ്റ്റം വെബ്‌സൈറ്റ് നല്‍കുന്ന കണക്കുപ്രകാരം നാരായണ്‍ പ്രസാദാചാര്യയില്‍ നിന്ന് ഫെബ്രുവരി 20, 2021നാണ് ഭൂമി വാങ്ങിയത്. എങ്കിലും വിവരങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് ഫെബ്രുവരി 22നാണ്.
ചതുരശ്ര മീറ്ററിന് 2247 രൂപയാണ് നാരായണ്‍ നല്‍കിയ വില. ഇതേ ഭൂമിയാണ് 28,090 ചതുരശ്ര മീറ്ററിന് ട്രസ്റ്റിന് വിറ്റത്. നിയമപ്രകാരം കുറഞ്ഞ വില 4000 രൂപയാണ്.
നാരാണ്‍ന്റെ ഫേസ് ബുക്ക് പ്രൊഫൈല്‍ അനുസരിച്ച് അദ്ദേഹം ബിജെപിയുടെ സജീവ അംഗമാണ്.
ട്രസ്റ്റിലെ രേഖയനുസരിച്ച് മെയ് 11നാണ് ഭൂമി കൈമാറിയത്. ട്രസ്റ്റിലെ അംഗമായ അനില്‍ മിശ്രയാണ് സാക്ഷി ഒപ്പിട്ടിരിക്കുന്നത്. അതിന്റെ വിലയായി ട്രസ്റ്റ് ആര്‍ടിജിഎസ് വഴി 2.5 കോടി രൂപ നല്‍കിയിട്ടുണ്ട്. അതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
നാരായണ്‍ ഭൂമി വാങ്ങിയപ്പോള്‍ അതില്‍ സാക്ഷി ഒപ്പിട്ടിരിക്കുന്നത് വേദ് നാരായണ്‍ പാണ്ഡെ, പവന്‍ തിവാരി എന്നിവരാണ്.
പ്രസാദാചാര്യയില്‍ നിന്ന് 890 ചതുരശ്രമീറ്റര്‍ ഭൂമി വാങ്ങിയ അന്നുതന്നെ അയാള്‍ മറ്റൊരു ഭൂമി ഒരു കോടി രൂപക്ക് ട്രസ്റ്റിന് കൈമാറിയിരുന്നു. 676.86 ചതുരശ്ര മീറ്റര്‍ വരുന്ന ഈ ഭൂമി ചുതുരശ്രമീറ്ററിന് 14,774 രൂപക്കാണ് വിറ്റത്. പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച് ഇതിന് വരാവുന്നത് ചുരുങ്ങിയത് 4000 രൂപയാണ്.
ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് 500 അടി അകലെയാണ് ഈ ഭൂമി. അനില്‍ മിശ്ര തന്നെയാണ് ഈ കച്ചവടത്തിന്റെയും സാക്ഷി.
2020ല്‍ സംഘ്പരിവാര്‍ ആഹ്വാനപ്രകാരം കോടിക്കണക്കിന് രൂപയാണ് ക്ഷേത്രനിര്‍മാണത്തിനായി പിരിഞ്ഞുകിട്ടിത്.
ഏകദേശം രണ്ട് ആഴ്ച മുമ്പ് ആം ആദ്മി പാര്‍ട്ടിയും സമാജ് വാദ്പാര്‍ട്ടിയും മറ്റൊരു ഭൂമിത്തട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിട്ടിരുന്നു. 2 കോടി രൂപക്കു വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് വിറ്റതായിരുന്നു അന്ന് വിവാദമായത്. രവി മോഹന്‍ തിവാരിയാണ് അന്നത്തെ കച്ചവടത്തില്‍ ലാഭമുണ്ടാക്കിയത്. ഇയാള്‍ ഉപാധ്യായയുടെ ബന്ധുവാണ്.