ഇടുക്കി: വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടാ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാത്തുക്കുട്ടിയുടെ വീടിനോട് അനുബന്ധിച്ചുള്ള നിര്‍മാണപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്.
ജോലിക്കിടെ മണ്ണും കല്ലും മാത്തുക്കുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.