ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 31 പേര്‍ മരിച്ചു. ഇന്തോനീസ്യയിലെ വെസ്റ്റ് വെസ്റ്റ് ജാവ പ്രവിശ്യയില്‍ സുമെഡാങ് ജില്ലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ഏജന്‍സി അറിയിച്ചു.
ഒമ്പത് പേരെ കാണാതായിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
പ്രദേശത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ സമാനമായ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവ ഏത് നിമിഷവും അടര്‍ന്നുവീണേക്കാവുന്ന അവസ്ഥയിലുമാണ്. പ്രദേശത്തുനിന്ന് ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 1,020 പേരെ മാറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 56 പേര്‍ മരിച്ചിരുന്നു. സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിലവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 826 പേര്‍ക്ക് പരിക്കേറ്റതായി ഇന്തൊനീസ്യന്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടായത്.