പയ്യോളി കോട്ടക്കലില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം: 100 പേര്‍ക്കെതിരെ കേസ്
പയ്യോളി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പയ്യോളി കോട്ടക്കലില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ടതോടെ സ്ഥലത്തെത്തിയ പോലീസ് കൂടിനിന്നവരെ ലാത്തിവീശി വിരട്ടി ഓടിച്ചു. സംഭവത്തില്‍ 100 എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായിപയ്യോളി സിഐ എം പി ആസാദ് പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനുമാണ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ കേസെടുത്തത്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ ഇരുവിഭാഗത്തിന്റെയും പ്രചരണവാഹനങ്ങളില്‍ ഉള്ളവര്‍ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. എല്‍ഡിഎഫിന്റെ പ്രചരണ വാഹനങ്ങളില്‍ നിന്നുള്ള ശബ്ദത്തെ ചൊല്ലിയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. പയ്യോളി എസ്.ഐ എ.കെ സജീഷിന്റെ നേതൃത്വത്തിലുള്ള നാമമാത്രമായ പോലീസ് രംഗം ശാന്തമാക്കാന്‍ നോക്കിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സിഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി കൂടി നിന്നവരെ ലാത്തി വീശി വിരട്ടി ഓടിക്കുകയായിരുന്നു.