ഭിന്നശേഷിക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരേ എല്‍ഡിഡബ്ലുഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Update: 2023-02-15 06:40 GMT

കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാര്‍ നേരിടുന്ന അവകാശ നിഷേധത്തിനെതിരേ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് ലക്ഷദ്വീപ് ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥ അവസാനിപ്പിക്കുക, നാല് ശതമാനം തൊഴില്‍ സംവരണം പെട്ടെന്ന് തന്നെ എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ വിളിക്കുക, ഭിന്നശേഷി അനുകൂല്യങ്ങള്‍ പുനപ്പരിശോധിക്കുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സ്‌കീമും ലക്ഷദ്വീപില്‍ നടപ്പാക്കുക, മെഡിക്കല്‍ മേഖലയില്‍ അനാസ്ഥ അവസാനിപ്പിക്കുക, ഭിന്നശേഷി വിദ്യാഭ്യാസവും സ്‌കോളര്‍ഷിപ്പും ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഡബ്ല്യുഎ മാര്‍ച്ച് നടത്തിയത്.

ഭിന്നശേഷിക്കാര്‍ക്കായുളള യാത്രാ ടിക്കറ്റ് ദുര്‍വിനിയോഗം ചെയ്യുന്നതില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഡബ്ല്യുഎലക്ഷദ്വീപ് ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബര്‍ക്കത്തുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാബിത്ത്, മറ്റ് യൂനിറ്റ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സ്‌റ്റേറ്റ് പബ്ലിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം പി കാസിം, ആന്ത്രോത്ത് യൂനിറ്റ് വൈസ് പ്രസിഡന്റ് ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുംവരെ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News