മട്ടന്നൂര്‍ : വെള്ളിയാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 ഹാജിമാര്‍ ഒരുമിച്ചു ചേരുന്ന ദിവസം കണ്ണൂര്‍ ഹജ്ജ് ക്യാംപ് നേതാക്കളുടെ കൂട്ട സന്ദര്‍ശനത്തിന്റെ വേദിയായി. കെവി സുമേഷ് എംഎല്‍എയാണ് ഇന്നലെ ആദ്യമെത്തിയത്. തൊട്ടുടനെ പാര്‍ലിമെന്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ക്യാംപില്‍ ഹാജിമാരെ സന്ദര്‍ശിച്ചു. എഐസിസി നിരീക്ഷക ഷമ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുല്‍ കരീം ചേലേരി എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ മോഹനന്‍ എംഎല്‍എ , പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും സന്ദര്‍ശിച്ചു.
ഹജ്ജ് കമ്മിറ്റി അംഗം പിപി മുഹമ്മദ് റാഫി, ക്യാമ്പ് കണ്‍വീനര്‍മാരായ സികെ സുബൈര്‍ ഹാജി, നിസാര്‍ അതിരകം, സെല്‍ ഓഫിസര്‍ എസ് നജീബ്, തുടങ്ങിയവരും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു.