പ്രമുഖ ഒപ്പന പരിശീലകന്‍ യു വി മുഹമ്മദലി നിര്യാതനായി

1975 മുതല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഒപ്പന പരിശീലകനായിരുന്നു. ഒപ്പനയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂളിന് വര്‍ഷങ്ങളോളം ഒന്നാം സ്ഥാനം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

Update: 2021-08-07 12:21 GMT

കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഒപ്പന ടീം പരിശീലകന്‍ യു വി മുഹമ്മദലി (68) പന്നിയങ്ങര കുണ്ടൂര്‍ നാരായണന്‍ റോഡിലെ ഉസുബ്രാഹിം വീട്ടില്‍ നിര്യാതനായി. 1975 മുതല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഒപ്പന പരിശീലകനായിരുന്നു. ഒപ്പനയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂളിന് വര്‍ഷങ്ങളോളം ഒന്നാം സ്ഥാനം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

ഭാര്യ: പുതിയറ മാളിയക്കല്‍ സീനത്ത്. മക്കള്‍: സീന, സോമിയ, തസ്‌കീന്‍, ഫസീന്‍ മുഹമ്മദ്. മരുമക്കള്‍: മുസ്താഖ്, അബ്രൂസ് കോയ, അഫ്രീന്‍ അസീസ്. സഹോദരങ്ങള്‍: ഹൈറുന്നീസ, ഷംസുദ്ദീന്‍, മൊയ്തീന്‍ കോയ, പരേതനായ റസാഖ്. കബറടക്കം മാത്തോട്ടം ഖബര്‍സ്ഥാനില്‍.

Tags:    

Similar News