1980ലെ ഭാഷാസമരം സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമെന്ന് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി

Update: 2022-04-25 10:55 GMT

പെരിന്തല്‍മണ്ണ: അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകള്‍ സംരക്ഷണത്തിനുവേണ്ടി 1980ല്‍ മുസ് ലിം യൂത്ത് ലീഗ് നടത്തിയ സമരവും പോലിസ് വെടിവയ്പില്‍ മൂന്ന് പ്രവര്‍ത്തകര്‍ രക്തസാക്ഷിത്വംവരിച്ചതും ലീഗിന്റെ സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണെന്ന് മുസ് ലിം ലീഗ് ജില്ലാ സിക്രട്ടരി ഉമ്മര്‍ അറക്കല്‍ പ്രസ്താവിച്ചു. ഈ സമരത്തിനു ശേഷം, സര്‍ക്കാര്‍ പുതുതായി മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം പിന്‍വലിക്കുകയും വെടിവയ്പുമായി ബന്ധപ്പെട്ട കേസ്സുകളെല്ലാം കോടതി തള്ളുകയും ചെയ്ത സംഭവം ചരിത്രത്തിലാദ്യമാണ്. ഈ രീതിയിലുള്ള സമരവിജയവും അത്യപൂര്‍വമാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നാക്കല്‍ സമീര്‍ ബാബു അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, പാതാരി അമീര്‍, കളത്തില്‍ ഹാരിസ്, എം ടി റാഫി, അനീസ് വെള്ളില, ഷമീര്‍ കറുമുക്കില്‍, ശിഹാബ് ചോലയില്‍, ഇ കെ കുഞ്ഞിമുഹമ്മദ്, വാക്കാട്ടില്‍ സുനില്‍ ബാബു, കെ ടി അന്‍സാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News