ജീവിതം സാധാരണ നിലയിലേക്ക്; അസം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു

Update: 2022-02-07 08:38 GMT

ഗുവാഹത്തി; അസം സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 15ാംതിയ്യതി മുതലാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹേമന്ദ ബിശ്വാസ് ശര്‍മ പറഞ്ഞു.

സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മുനിസിപ്പില്‍ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയെല്ലാം അടുത്ത രണ്ട് മാസങ്ങളിലായി നടക്കും- ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷയ്ക്കിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് എടുക്കണം.

ഫെബ്രുവരി 15 മുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടാവില്ല. സിനിമാഹാളുകളും മാളുകളും തുറന്നുപ്രവര്‍ത്തിക്കും.

മാസ്‌കുകള്‍ ഒഴിവാക്കിയിട്ടില്ല. 

Tags:    

Similar News