ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു
തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു. കരട് പട്ടികയില്‍ രണ്ട് ഘട്ടമായി അപ്പീല്‍ സമര്‍പ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളില്‍ സഗരസഭാ സെക്രട്ടറിക്കുമാണ് നല്‍കേണ്ടത്. ആദ്യഘട്ട അപ്പീല്‍ ജൂണ്‍ 17നകം നല്‍കണം. ജൂണ്‍ 28ന് ഈ പരാതികള്‍ തീര്‍പ്പാക്കും. രണ്ടാം ഘട്ടത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ജൂലൈ 8നകം അപ്പീല്‍ നല്‍കണം. ഈ അപ്പീലുകള്‍ ജൂലൈ 20നകം തീര്‍പ്പാക്കുമെന്നും മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.