ലോക്ഡൗണ്‍ പ്രതിസന്ധി; ബ്യൂട്ടി പാര്‍ലര്‍ ഉടമ തൂങ്ങിമരിച്ചു

Update: 2021-08-05 01:13 GMT

കൊല്ലം : ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ബ്യൂട്ടി പാര്‍ലര്‍ ഉടമ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കൊല്ലം മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍41 പ്രതീപ് നിവാസില്‍ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്‌സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

20 വര്‍ഷത്തിലേറെയായി വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നരവര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഇതിനിടയില്‍ കൊവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച സ്ഥാപനം, അടച്ചിടല്‍ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. വായ്പകളുടെ അടവ് മുടങ്ങിയതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നു. ഭര്‍ത്താവ്: പ്രതീപ്. ബിരുദ വിദ്യാര്‍ത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവര്‍ മക്കളാണ്.

Tags:    

Similar News