പിറവം പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി: എറണാകുളം പിറവം പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവാണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് വിവരം.
ഇക്കഴിഞ്ഞ ദിവസമാണ്, അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലിസ് ക്യാമ്പില്‍ പോലിസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയത്.അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത് എന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ബിജുവിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.