തൃപ്പൂണിത്തറയിൽ യുവതി മരിച്ച സംഭവം; ഭർതൃ പീഡനമെന്ന് പരാതി, അന്വേഷണം

Update: 2025-03-29 03:47 GMT
തൃപ്പൂണിത്തറയിൽ യുവതി മരിച്ച സംഭവം; ഭർതൃ പീഡനമെന്ന് പരാതി, അന്വേഷണം

എറണാകുളം: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരിച്ചത് ഭർതൃപീഡനത്തെ തുടർന്നെന്നാണെന്ന് പരാതി. ഭർത്താവ് അഭിലാഷ് യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. ഈ മാസം 26 നാണ് ‌‌ഇരുമ്പനം സ്വദേശി സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭർത്താവും ബന്ധുക്കളും യുവതിയെ പണം ആവശ്യപെട്ട് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. മരിച്ചതിൻ്റെ തലേദിവസവും സംഗീതക്ക് മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News